'ഇമ്മടെ കോഴിക്കോട്'​ സുരക്ഷിതാഹാര നഗരം പദ്ധതിക്ക്​ തുടക്കം

കോഴിക്കോട്​: 'ഇൗറ്റ്​ റൈറ്റ്​ ഇന്ത്യ' ചലഞ്ചി​ൻെറ ഭാഗമായ കോഴിക്കോട്​ സുരക്ഷിതാഹാര നഗരം പദ്ധതിക്ക്​ തുടക്കം. രാജ്യത്തെ 150 ജില്ലകൾ പ​െങ്കടുക്കുന്ന ഭക്ഷ്യസുരക്ഷ പരിപാടിയാണ്​ ഇൗറ്റ്​ റൈറ്റ്​ ചലഞ്ച്​. ഭക്ഷണവൈവിധ്യത്തി​ൻെറ തട്ടകമായ കോഴിക്കോട്​ നഗരത്തിലാണ് ചലഞ്ചി​ൻെറ ഭാഗമായ 'ഇമ്മടെ കോഴിക്കോട്' എന്ന പേരിൽ​ പരിപാടികൾ നടത്തുന്നത്​. ഫുഡ് സേഫ്റ്റി ആൻഡ് സ്​റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്​.എസ്​.എസ്​.ഐ)യാണ് മത്സരത്തിന്​ ജില്ലയെ തെരഞ്ഞെടുത്തത്​. കോർപറേഷൻ പരിധിയിൽ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ, ഭക്ഷ്യസംരംഭകർക്ക്​ പരിശീലനം, കോർപറേഷൻ മേഖലയെ സമ്പൂർണ ലൈസൻസ് മേഖലയാക്കൽ, 'പൊതുജനത്തിന് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' എന്ന വിഷയത്തിലൂന്നിയ ബോധവത്കരണ പരിപാടികൾ, സ്കൂൾ, കോളജ് തലത്തിൽ നടത്തുന്ന ബോധവത്​കരണ പരിപാടികൾ എന്നിവയാണ് ഇതി​ൻെറ ഭാഗമായി നടപ്പാക്കുന്നതെന്ന്​ ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ നഗരത്തിൽ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്​. പലഹാരങ്ങളും മറ്റു​ ഭക്ഷ്യവസ്​തുക്കളും പൊരിച്ച എണ്ണ ശേഖരിച്ച്​ ബയോഡീസൽ ഉൽപാദകർക്ക്​ എത്തിക്കുന്ന പദ്ധതിയാണിവിടെ നടപ്പാക്കിയത്​. 'ഇമ്മടെ കോഴിക്കോട്' പദ്ധതി ഉദ്​ഘാടനം മന്ത്രി ടി.പി. രാമകൃഷ്​ണൻ നിർവഹിച്ചു. eat right ലോഗോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.