കൊടുവള്ളി പെരിയാംതോട്-ആറങ്ങോട്-പരപ്പിൽ റോഡ്​ പ്രവൃത്തി തുടങ്ങി

കൊടുവള്ളി: എസ്.എച്ച്. 68 കാപ്പാട് -തുഷാരഗിരി അടിവാരം റോഡിൽനിന്ന​്​ ആരംഭിച്ച് കളരാന്തിരി - പട്ടിണിക്കര-നെല്ലാങ്കണ്ടി റോഡിൽ അവസാനിക്കുന്ന പെരിയാംതോട്-ആറങ്ങോട് -പരപ്പിൽ റോഡ്​ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ റോഡുകളെ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുന്നതി​ൻെറ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി നടക്കുന്നത്. നിലവിൽ 3.5 മീറ്റർ വീതിയുള്ള റോഡ് 4.2 മീറ്ററായി വീതികൂട്ടി ആവശ്യമുള്ള സ്ഥലങ്ങളിൽ ഐറിഷ് ഡ്രൈൻ ചെയ്തു സംരക്ഷിക്കുക, എഡ്ജ് ലൈൻ വരക്കൽ, സൈൻ ബോർഡ് എന്നിവയാണ് രണ്ടു കിലോമീറ്റർ നീളമുള്ള റോഡിൽ നവീകരണത്തി​ൻെറ ഭാഗമായി നടക്കുന്നത്. നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു അധ്യക്ഷത വഹിച്ചു. കെ.ജി. രാഗിന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.സി. മുഹമ്മദ് സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.