കോവിഡ്: തീരദേശത്ത് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കും

വടകര: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തീരദേശ മേഖലകളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം. ഡെപ്യൂട്ടി കലക്ടര്‍ ബിജുവി‍ൻെറ നേതൃത്വത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം നടത്തി. യോഗത്തില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. പോസിറ്റിവായിട്ടും വീട്ടില്‍നിന്ന് കൊണ്ടുപോകാന്‍ വൈകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് ചര്‍ച്ചയായത്. ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ ബാഡ്ജ് നിഷേധിച്ചത്, വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണുകളാക്കുന്നതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്​, കച്ചവടസ്ഥാപനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥരെത്തി അടപ്പിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. വടകര സൈക്ലോണ്‍ ഷെല്‍ട്ടറില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സബ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍, വൈസ് ചെയര്‍പേഴ്സൻ കെ.പി. ബിന്ദു, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ പി.അശോകന്‍, പി.സഫിയ, വിവിധ കക്ഷി നേതാക്കളായ വി.കെ. അസീസ്, വി.ഫൈസല്‍, രഞ്ജിത് ബാബു, എം.പി. അബ്​ദുല്ല, ഷരീഫ്, ​ൈഫറൂസ്, സവാദ് വടകര തുടങ്ങിയവർ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.