കോവിഡ്: ശുചീകരണ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു

കാസർകോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം സർക്കാർ വർധിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് 660 രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ അപകട സാധ്യത കണക്കിലെടുത്ത് ഇവർക്കുള്ള വേതനം 20 ശതമാനം വർധിപ്പിക്കാവുന്നതാണെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ജൂലൈ 24ന് ശിപാർശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ദിവസവേതനമായി 750 രൂപ അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. -ഷമീർ ഹമീദലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.