യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ ശ്രമമെന്ന്​ കെ. സുരേന്ദ്രൻ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലേക്ക് യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​​ കെ. സുരേന്ദ്രൻ. നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ യു.എ.ഇ കൂട്ടുനിന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സി.പി.എം സെക്ര​േട്ടറിയറ്റി​ൻെറ പ്രസ്താവന യു.എ.ഇയിലെ ലക്ഷക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് സ​ുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫൈസൽ ഫരീദ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലയച്ച പാർസൽ എങ്ങനെയാണ് നയതന്ത്ര ബാഗേജാവുകയെന്ന് സി.പി.എം വ്യക്തമാക്കണം. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞതും ധനകാര്യ സഹമന്ത്രി അനുരാഗ്​ ഠാകുറും പറഞ്ഞതും ഒന്നുതന്നെയാണ്. ഖുർആൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല. ഇതി​ൻെറ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും തമ്മിൽ നിരവധിതവണ ബന്ധപ്പെട്ടിട്ടുണ്ട്. ജലീൽ കുടുങ്ങിയാൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ല പ്രസിഡൻറ് വി.കെ. സജീവൻ, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.