കോവിഡ്: കൊടക്കാട് ആനിക്കാടി കോളനിയിൽ വീണ്ടും മരണം

ഒരു കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ മരണമാണിത്​ ചെറുവത്തൂർ: കോവിഡ് ബാധിച്ച് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ഒരു കുടുംബത്തിൽനിന്ന്​ രണ്ടാമതും മരണം. പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊടക്കാട് ആനിക്കാടി കോളനിയിലെ പി.എം. രാജു (59) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്നാണ്​ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കഴിഞ്ഞ 10ന് ഇതേ കോളനിയിലെ പി.എം. സുന്ദരൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ വല്യച്ഛ​ൻെറ മകനാണ് മരിച്ച രാജു. രാജുവി​ൻെറ മരണത്തോടെ കോളനിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ വകുപ്പ് അധികൃതർ കോളനിയിൽ ഉള്ളവർക്ക് കോവിഡ് ടെസ്​റ്റ്​ നടത്തിവരുന്നുണ്ട്. 49 പേർ കോളനിയിൽനിന്നുമാത്രം പോസിറ്റിവായി വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്. യശോദയാണ് മരിച്ച രാജുവി​ൻെറ ഭാര്യ. മക്കൾ: ഉഷ, ഗീത. പടം raju obit chr രാജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.