യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു

കുറ്റ്യാടി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിക്കുകയും കുറ്റ്യാടി -നാദാപുരം സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. എൻ.സി. കുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സിദ്ധാർഥ്​ നരിക്കൂട്ടുംചാൽ, പി.പി. ദിനേശൻ, ഇ.എം. അസ്ഹർ, എ.കെ. വിജീഷ്, കെ.കെ. ജിതിൻ, രാഹുൽ ചാലിൽ, പി.കെ. ഷമീർ, എസ്.എസ്. അമൽ കൃഷ്ണ, പി. അശ്വിൻ, റബാഹ്, അമൃത് ബാബു, പി. ബവീഷ്, പി.പി. ഫായിസ്, കെ.സി. ശ്രീജേഷ്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.