ജന്മാഷ്​ടമി പുരസ്‌കാരം കൈതപ്രത്തിന് സമര്‍പ്പിച്ചു

കോഴിക്കോട്: ബാലസംസ്കാരകേന്ദ്രം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നല്‍കുന്ന ജന്മാഷ്​ടമി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ചു. എം.ടി. വാസുദേവന്‍നായരുടെ വസതയിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. എം.എ. കൃഷ്ണന്‍, പി. ഗോപാലന്‍കുട്ടി, കെ.പി. ബാബുരാജന്‍, എന്‍. ഹരീന്ദ്രന്‍, മോഹന്‍ദാസ്, പി. പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.