ചീഞ്ഞ മത്സ്യം തള്ളുന്നു; മാലിന്യപൂരിതമായി എട്ടേരണ്ട്

ചേളന്നൂർ: എട്ടേരണ്ട് പട്ടർപാലം റോഡിൽ ഉപയോഗശൂന്യമായ മത്സ്യം തള്ളുന്നു. ഓട്ടോ സ്​റ്റാൻഡിനും മെഡിക്കൽ ലാബിനുമിടയിലെ റോഡരികിലാണ് രാത്രി ചീഞ്ഞ മത്സ്യം തള്ളുന്നത്. ഇതുമൂലം ദുർഗന്ധം വമിക്കുകയാണ്​. അടുത്തിടെയായി മൂന്നാം തവണയാണ് സംഭവം. വ്യാപാരി നടുവിലയിൽ ഹമീദ്, ഓട്ടോ തൊഴിലാളികളായ പി. ഗോപാലൻ, എം. അനിൽകുമാർ, ശ്രീനിജ സുരേശൻ, നാസർ, സതീശൻ, സി.കെ. ഷാജി എന്നിവരുടെ നേത്യത്വത്തിൽ മാലിന്യം സംസ്കരിച്ച് ക്ലോറിനേഷൻ നടത്തി. പ്രശ്നം ആരോഗ്യ വകുപ്പ്​ ഗൗരവമായി എടുത്തിട്ടുണ്ടെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വാർഡ് അംഗം വി.എം. ഷാനി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ------------------------------------സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.