വില്യാപ്പള്ളിയിൽ പതിനാലും തിരുവള്ളൂരിൽ ആറും പേർക്കുകൂടി കോവിഡ്

ആയഞ്ചേരി: വില്യാപ്പള്ളിയിൽ പതിനാലുപേർക്കും തിരുവള്ളൂരിൽ ആറുപേർക്കുംകൂടി കോവിഡ്. വില്യാപ്പള്ളിയിൽ രോഗം സ്ഥിരീകരിച്ചവർ ഒമ്പത്​, 12, 15, 16 വാർഡുകളിലുള്ളവരാണ്. സമ്പർക്കത്തിലൂടെയാണ് മുഴുവൻ പേർക്കും കോവിഡ് പോസിറ്റിവായത്. ഇതോടെ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. തിരുവള്ളൂരിൽ മൂന്നാം വാർഡ് കോട്ടപ്പള്ളിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ച ആറുപേരും. സമ്പർക്കത്തിലൂടെയാണ് രോഗബാധ. ലാർജ് ക്ലസ്​റ്ററായി രൂപപ്പെട്ട പഞ്ചായത്തിൽ ആകെ രോഗം സ്ഥിരീകരിച്ചവർ 114 ആയി. ഇതിൽ 73 പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.