അറ്റൻഷൻ ന്യൂസ്​ എഡിറ്റർ

ഒരുപാട് പരിമിതികളിലൂടെയായിരുന്നു സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുന്‍കാലങ്ങളില്‍ കടന്നുപോയിരുന്നത്. എന്നാല്‍, കാലത്തി‍ൻെറ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തി‍ൻെറ പിന്‍ബലത്തിലാണ് വിദ്യാലയങ്ങളും വികസന പാതയിലേക്ക് കടക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പരിമിതികള്‍ അതിജീവിച്ച് അന്താരാഷ്​ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. ജില്ലയില്‍ ഓരോ മണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട ഒരു സ്‌കൂള്‍ വീതം 11 സ്‌കൂളുകള്‍ക്ക് അഞ്ചുകോടി രൂപയാണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഇതിനു പുറമെ 35 വിദ്യാലയങ്ങള്‍ക്ക് മൂന്നു കോടിരൂപ വീതവും 40 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപ അനുവദിച്ച 11 വിദ്യാലയങ്ങളില്‍ അഞ്ചെണ്ണത്തിലും പ്രവൃത്തി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞു. ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ മണ്ഡലത്തിലെ തോട്ടട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂര്‍ ജി.വി.എച്ച്.എസ്.എസ്, അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം ജി.എച്ച്.എസ്.എസ്, പേരാവൂര്‍ മണ്ഡലത്തിലെ പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍ എ.വി.എസ്.ജി.എച്ച്.എസ്.എസ്, കല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തലശ്ശേരി മണ്ഡലത്തിലെ ചിറക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. മട്ടന്നൂര്‍ മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍െസക്കന്‍ഡറി സ്‌കൂളിലെ പ്രവൃത്തി അടുത്തമാസത്തോടെ പൂര്‍ത്തിയാകും. സര്‍ക്കാറി‍ൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായാണ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി ഫണ്ട് അനുവദിച്ചത്. അനുവദിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ച് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച രണ്ട് നിലകളിലായി 10 മുറികളുള്ള ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്, മൂന്ന് നിലകളിലായി ഒമ്പത് മുറികളുള്ള എല്‍.പി ബ്ലോക്ക്, മിനി ഡൈനിങ് ഹാളോടു കൂടിയ കിച്ചണ്‍ ബ്ലോക്ക് എന്നിവയാണ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി സഹായം അനുവദിച്ചത്. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് മൂന്ന് കോടി രൂപ വീതവും 500 മുതല്‍ ആയിരം വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഒരു കോടി രൂപ വീതവും അനുവദിച്ചതെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി.വി. പ്രദീപന്‍ പറഞ്ഞു. മൂന്ന് കോടി രൂപ അനുവദിച്ച ജില്ലയിലെ സ്‌കൂളുകള്‍: വേങ്ങാട് ഇ.കെ.എന്‍.എം. ജി.എച്ച്്.എസ്, ചാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കതിരൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാതമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചാവശ്ശേരി ഗവ. ഹയര്‍ െസക്കന്‍ഡറി സ്‌കൂള്‍, ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടാഗോര്‍ വിദ്യാനികേതന്‍, പരിയാരം കെ.കെ.എന്‍.പി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ്, കൂത്തുപറമ്പ് ജി.എച്ച്.എസ്.എസ്, വെള്ളൂര്‍ ജി.എച്ച്.എസ്.എസ്, തിരുവങ്ങാട് ജി.എച്ച്.എസ്.എസ്, പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ജി.എച്ച്.എസ്.എസ്, കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ്, തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി.എച്ച്.എസ്.എസ്, പയ്യന്നൂര്‍ ഷേണായി സ്മാരക ജി.എച്ച്.എസ്.എസ്, കല്യാശ്ശേരി കെ.പി.ആര്‍. ഗോപാലന്‍ സ്മാരക ജി.എച്ച്.എസ്.എസ്, മണത്തണ ജി.എച്ച്.എസ്.എസ്, ശ്രീപുരം ജി.എച്ച്.എസ്.എസ്, മാത്തില്‍ ജി.എച്ച്.എസ്.എസ്, ചുഴലി ജി.എച്ച്.എസ്.എസ്, ആറളം ജി.എച്ച്.എസ്.എസ്, മൊറാഴ ജി.എച്ച്.എസ്, പള്ളിക്കുന്ന് ജി.എച്ച്.എസ്.എസ്, വയക്കര ജി.എച്ച്.എസ്.എസ്, ചെറുകുന്ന് ഗവ. ബോയ്സ് എച്ച്.എസ്.എസ്, പിണറായി ഗവ. എ.കെ.ജി.എച്ച്.എസ്.എസ്, മാട്ടൂല്‍ സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്, എടയന്നൂര്‍ ഗവ.വി.എച്ച്.എസ്.എസ്, കൊട്ടില ജി.എച്ച്.എസ്.എസ്, മയ്യില്‍ ഐ.എം.എന്‍.എസ്.ഗവ.എച്ച്.എസ്. ഒരു കോടി രൂപ അനുവദിച്ച ജില്ലയിലെ സ്‌കൂളുകള്‍: ജി.എച്ച്.എസ്.എസ് ഉളിക്കല്‍, ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മാടായി, ജി.എം.യു.പി.എസ് കാട്ടാമ്പള്ളി, ഗവ. എച്ച്.എസ് രയരോം, ജി.എച്ച്.എസ്.എസ് മമ്പറം, ജി.എച്ച്.എസ് പടിയൂര്‍, ജി.എച്ച്.എസ്.എസ് കോറോം, ജി.എച്ച്.എസ് പുഴാതി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് പയ്യന്നൂര്‍, ഗവ. എച്ച്.എസ് കാലിക്കടവ്, തളിപ്പറമ്പ്, ഗവ. വി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കോട്ടയം മലബാര്‍, ഗവ. ഹൈസ്‌കൂള്‍ ആറളം ഫാം, ജി.എച്ച്.എസ്.എസ് രാമന്തളി, ഗവ. യു.പി.എസ് പുഴാതി, ഗവ. ടൗണ്‍ എച്ച്.എസ്.എസ് കണ്ണൂര്‍, ഗവ. എച്ച്.എസ് അരോളി, ജി.എച്ച്.എസ്.എസ് പാലയാട്, എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍, ഗവ. ഹൈസ്‌കൂള്‍ നെടുങ്ങോം, ഗവ. സിറ്റി എച്ച്.എസ്.എസ് കണ്ണൂര്‍, ജി.എച്ച്.എസ് തടിക്കടവ്, ജി.യു.പി.എസ് മട്ടന്നൂര്‍, ജി.എച്ച്.എസ്.എസ് ചുണ്ടങ്ങാപ്പൊയില്‍, ജി.എച്ച്.എസ്.എസ് കോഴിച്ചാല്‍, ഗവ. വി.എച്ച്.എസ്.എസ് കാര്‍ത്തികപുരം, ജി.എച്ച്.എസ്.എസ് വടക്കുമ്പാട്, ജി.എച്ച്.എസ്.എസ് പെരിങ്ങോം, ജി.എച്ച്.എസ്.എസ് കണിയഞ്ചാല്‍, എ.കെ.എസ്.ജി.എച്ച്.എസ് മലപ്പട്ടം, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് തലശ്ശേരി, ജി.എം.യു.പി.എസ് മാടായി, ഗവ. ഡബ്ല്യു.എച്ച്.എസ്.എസ് ചെറുകുന്ന്, ഗവ. എച്ച്.എസ് ചേലോറ, ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ, ഗവ. എച്ച്.എസ് അഴീക്കോട്, ജി.എച്ച്.എസ്.എസ് പ്രാപ്പൊയില്‍, ഗവ. ബോയ്സ് വി.എച്ച്.എസ്.എസ് മാടായി, ഗവ. മിക്സഡ് യു.പി സ്‌കൂള്‍ തളാപ്പ്, കണ്ണൂര്‍. മട്ടന്നൂര്‍ സുരേന്ദ്രന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.