ഈങ്ങാപ്പുഴ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രവാദ ചികിത്സ നടത്തുന്നതിനെതിരെ സംസാരിച്ച വനിത വാർഡ് അംഗത്തിന് ഭീഷണി. ഈങ്ങാപ്പുഴ ടൗണിനു സമീപം വീട് കേന്ദ്രീകരിച്ച് കോവിഡ് നിയന്ത്രണ പാലിക്കാതെ മന്ത്രവാദ ചികിത്സ നടത്തുന്നതായും സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ടെന്നും കാണിച്ച് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരെയും ചികിത്സകനെയും വിളിച്ചുചേർത്ത് നടത്തിയ ഹിയറിങ്ങിൽ സംസാരിച്ച വാർഡ് അംഗം റീന ബഷീറിനെതിരെ --------------------------------------അൻവർ സാദത്ത് ചികിത്സ നടത്തുന്നയാൾ--------------------------------------- ഭീഷണി ഉയർത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, പരാതിക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും -----------------------------ജീവന് ഭീഷണി ഉയർത്തിയും ഭീഷണിപ്പെടുത്തിയത്.-------------------------------- സംഭവം സംബന്ധിച്ച് റീന ബഷീർ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.