പാർക്കിങ്​ പ്ലാസകളുടെ നിർമാണത്തിനു മുമ്പുള്ള ധാരണയായില്ല

കോഴിക്കോട്​: നഗരത്തിലെ കുരുക്കഴിക്കാൻ പണിയുന്ന രണ്ട്​ പാർക്കിങ്​ പ്ലാസകളുടെയും നടത്തിപ്പ്​ സംബന്ധിച്ച കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സ്​റ്റേഡിയത്തിനടുത്തും മിഠായിത്തെരുവിനു​വേണ്ടി കിഡ്​സൺകോർണറിലും പണിയാൻ തീരുമാനിച്ച പാർക്കിങ് പ്ലാസകളുടെ നടത്തിപ്പ്​ സംബന്ധിച്ച്​ മേയർ തോട്ടത്തിൽ രവീന്ദ്ര​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമാണത്തിന്​ സന്നദ്ധത പ്രകടിപ്പിച്ച കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്​ച നടന്ന ചർച്ചയിലാണ്​ ധാരണയിലെത്താത്തത്​. കഴിഞ്ഞ ശനിയാഴ്​ചത്തെ ചർച്ചയിലും തീരുമാനമുണ്ടായില്ല. ബുധനാഴ്ച ഇവരുമായി വീണ്ടും സംസാരിച്ച്​ ധാരണയിലെത്താനാവുമെന്ന പ്രതീക്ഷയിലാണ്​ നഗരസഭ. സ്വകാര്യ പങ്കാളിത്തത്തിൽ 167 കോടിയുടെ പ്ലാസയുണ്ടാക്കി ഉപയോഗിച്ച്​ എത്രകാലത്തിനു​ ശേഷം നഗരസഭക്ക്​ കൈമാറുമെന്ന കാര്യത്തിലാണ് ധാരണയാകാത്തത്​. കമ്പനി പ്രതിനിധികൾ കൂടുതൽ വർഷം നടത്തിപ്പ്​ ആവശ്യപ്പെടുന്നുണ്ട്​​. നഗരസഭ ഇത്​ അംഗീകരിച്ചിട്ടില്ല. കിഡ്സൺ കോർണറിലും സ്​റ്റേഡിയത്തിലുമായി 85 കാറുകളും ആയിരത്തിേലറെ ഇരുചക്രവാഹനങ്ങളും നിർത്തിയിടും വിധമാണ്​ പ്ലാസ നിർമാണം. സ്​​േ​റ്റഡിയത്തിനും ഇൻഡോർ സ്​​േ​റ്റഡിയത്തിനും പിറകിലായി 5400 ചതുരശ്ര മീറ്റർ സ്ഥലത്ത്​ 35,000 ചതുരശ്ര മീറ്റർ വിസ്​തീർണമുള്ള കെട്ടിടവും കിഡ്​സൺ കോർണറിൽ പഴയ സത്രം ബിൽഡിങ്​ പൊളിച്ച്​ 920 ചതുരശ്ര മീറ്റർ സ്ഥലത്ത്​ 7,579 ചതുരശ്ര മീറ്ററും വരുന്ന കെട്ടിടവും പണിയാനാണ്​ ലക്ഷ്യമിടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.