വടകര മേഖലയില്‍ കോവിഡ് പിടിമുറുക്കുന്നുവോ?

---ചോറോട്ടുകാര്‍ ജാഗ്രത വെടിയരുതെന്ന് കലക്ടര്‍ ---- കുരിയാടിയിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം 126 കോവിഡ് കേസുകള്‍ വടകര: താലൂക്കില്‍ കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. നേരത്തെയുള്ള കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ, കണ്ടെയ്ന്‍മൻെറ്​ സോണുകളിലുള്‍പ്പെടെ ഇളവുകള്‍ വരുമ്പോഴേക്കും വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണിവിടെ. താലൂക്കില്‍ ദിനം പ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പഞ്ചായത്തായി ചോറോട് മാറി. ഈ സാഹചര്യത്തില്‍ പഞ്ചായത്തില്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പുതിയ സാഹചര്യത്തില്‍, ചോറോട് പഞ്ചായത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി. നിലവില്‍ തീരദേശ മേഖലയായ കുരിയാടിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ ആറുദിവസത്തിനിടെ 126 പേര്‍ക്കാണിവിടെ പോസിറ്റിവായത്. കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലത്ത് 100 പേരുടെ പരിശോധന നടന്നു. ഇതി​ൻെറ പരിശോധന ഫലം രണ്ടുദിവസത്തികം ലഭിക്കും. തിങ്കളാഴ്ച തീരദേശമേഖലയില്‍ മൂന്നിടങ്ങളിലായി 900 പേര്‍ക്കുള്ള പരിശോധ നടക്കും. 17,18 വാര്‍ഡുകള്‍ ക്രിറ്റിക്കല്‍ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇവിടെയുള്ളവര്‍ ഒരുകാരണവശാലും പുറത്തിറങ്ങരുതെന്ന് കലക്ടര്‍ വി. സാംബശിവറാവു പറഞ്ഞു. എന്താവശ്യത്തിനും ആര്‍.ആര്‍.ടിമാരെ വാട്സ്ആപ് മുഖേന ബന്ധപ്പെടണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടര്‍ക്കൊപ്പം ഡെപ്യൂട്ടി കലക്ടര്‍ ബിജു, തഹസില്‍ദാസര്‍ ടി. മോഹന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു. താലൂക്കില്‍ ആദ്യം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അഴിയൂര്‍ പഞ്ചായത്തിലാണ്. അടുത്തിടെ കോവിഡ് കേസുകള്‍ നന്നായി കുറഞ്ഞിരുന്നു. എന്നാല്‍, മാഹിയിലെ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് ഏറെ ആശങ്കയിലാണ് അഴിയൂര്‍. ഒരു മാസത്തിലേറെ കണ്ടെയ്ന്‍മൻെറ്​ സോണിലായിരുന്ന ഇടമാണ് വടകര നഗരസഭ. ഇവിടെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ ചോറോട് പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന, നഗരസഭയിലെ ഒന്നാം വാര്‍ഡിൽ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലാം വാര്‍ഡായ പഴങ്കാവില്‍ രണ്ട്​, 46 വാര്‍ഡിലെ മുക്കോലഭാഗത്ത് ഒന്ന്​, 23 വാര്‍ഡിലെ ചീരാംവീട്ടില്‍ രണ്ട്​, 26 വാര്‍ഡിലെ കരിമ്പനയില്‍ ഒന്ന് എന്നിങ്ങനെയാണ് കോവിഡ് കേസുകളുള്ളത്. വടകര ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കരിമ്പനപ്പാലം അടക്കമുള്ള പ്രദേശങ്ങളിലും കടലോര മേഖലയിലെയും കോവിഡ് പകർച്ച ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. അഴിയൂരില്‍ ആരോഗ്യപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു വടകര: അഴിയൂരില്‍ ആരോഗ്യ പ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മനയില്‍ ക്ഷേത്രത്തിന് സമീപത്തുള്ള 50 കാരനായ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയിലെ ജീവനക്കാരനാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്​. ഉറവിടം വ്യക്തമല്ല, വില്യാപളി സ്വദേശിയായ ഇയാളുടെ ഭാര്യ വീടാണ് അഴിയൂര്‍. നേരിട്ട് 11 പേരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ട്. ഇവരെല്ലാം വീട്ടുകാരാണ്. അവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അഴിയൂരില്‍ ഹരിത കര്‍മസേന അംഗത്തി​ൻെറ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട 75 പേരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം വരാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.