പ്രധാനമന്ത്രി എന്തിനാണ്​ കള്ളം പറയുന്നത്​ -രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ചൈനീസ്​ കടന്നുകയറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്​ സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതി​െര വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എന്തിനാണ്​ കള്ളം പറയുന്നതെന്ന്​ രാഹുൽ ചോദിച്ചു. മേയിൽ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന നുഴഞ്ഞുകയറിയതായി മന്ത്രാലയത്തി​ൻെറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്​ സംബന്ധിച്ച​ ടൈംസ്​ ഓഫ്​ ഇന്ത്യയുടെ വാർത്ത ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുലി​ൻെറ ചോദ്യം. ചൈനീസ്​ സൈനികർ ഇന്ത്യയിൽ കടന്നുകയറിയിട്ടി​ല്ലെന്ന്​ സർവകക്ഷി യോഗത്തിൽ മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്​​ പ്രതിരോധ മ​ന്ത്രാലയം കടന്നുകയറ്റം അംഗീകരിച്ച്​ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്​. ചൈനീസ്​ കടന്നുകയറ്റത്തി​ൻെറ രേഖകൾ ​ വെബ്​സൈറ്റിൽനിന്ന്​ പിൻവലിച്ചതോടെ രാഹുൽ വീണ്ടും ട്വീറ്റുമായി രംഗത്തുവന്നു. വെബ്​സൈറ്റിൽനിന്ന്​ രേഖകൾ മാറ്റുന്നതോടെ വസ്​തുതകൾ ഇല്ലാതാവില്ലെന്ന്​ രാഹുൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.