കണ്ടെയ്ൻമെൻറ് സോണിൽ ഭക്ഷ്യധാന്യക്കിറ്റുകൾ എത്തിച്ചുനൽകി 'അകലാപ്പുഴ' വാട്സ്​ആപ് കൂട്ടായ്മ

കണ്ടെയ്ൻമൻെറ് സോണിൽ ഭക്ഷ്യധാന്യക്കിറ്റുകൾ എത്തിച്ചുനൽകി 'അകലാപ്പുഴ' വാട്സ്​ആപ് കൂട്ടായ്മ പയ്യോളി: കോവിഡ് വ്യാപന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റുകൾ സൗജന്യമായി വീടുകളിലെത്തിച്ച് 'അകലാപ്പുഴ' വാട്സ്​ആപ് കൂട്ടായ്മ. കണ്ടെയ്ൻമൻെറ് സോണായ തിക്കോടി പഞ്ചായത്തിലെ ഏഴാം വാർഡായ പുറക്കാട് കിടഞ്ഞിക്കുന്നിലും പരിസരത്തുമാണ് ഒരുകൂട്ടം ചെറുപ്പക്കാർ ഓൺലൈനിലും ഓഫ്​ലൈനിലും വേറിട്ട സേവനങ്ങളുമായി രംഗ​െത്തത്തിയത്. സമീപ വാർഡായ കൊപ്രക്കണ്ടത്തിലും കൂട്ടായ്മയുടെ സേവനമെത്തുന്നുണ്ട്. 600 രൂപയുടെ അഞ്ഞൂറോളം കിറ്റുകളാണ് രണ്ട് വാർഡുകളിലെയും വീടുകളിൽ എത്തിച്ചത്. ആർ.ആർ.ടി വളൻറിയർമാരുടെ മികച്ച പിന്തുണയും ഇവർക്കുണ്ട്. 250ലധികം പേർ 'അകലാപ്പുഴ' വാട്സ്ആപ് കൂട്ടായ്മയിൽ അംഗങ്ങളാണ്. പടം: WED PAYYO10 കണ്ടെയ്ൻമൻെറ് സോണായ തിക്കോടി പുറക്കാട് കിടഞ്ഞിക്കുന്നിൽ 'അകലാപ്പുഴ വാട്സ്​ആപ്​ കൂട്ടായ്മ'യുടെ ഭക്ഷ്യധാന്യക്കിറ്റ് ആർ.ആർ.ടി വളൻറിയർമാർ വഴി വിതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.