കോന്നാട് കടപ്പുറത്തിന് കെ.പി. കേശവമേനോ​െൻറ പേരു നൽകണം

കോന്നാട് കടപ്പുറത്തിന് കെ.പി. കേശവമേനോ​ൻെറ പേരു നൽകണം വെസ്​റ്റ്​ഹിൽ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സാംസ്കാരിക നായകനുമായ കെ.പി. കേശവമേനോൻ അന്ത്യവിശ്രമം കൊള്ളുന്ന കോന്നാട് കടപ്പുറത്തിന്​ 'കെ.പി. കേശവമേനോൻ കടപ്പുറം' എന്ന് നാമകരണം ചെയ്യണമെന്ന് വെസ്​റ്റ്​ഹിൽ വികസന കർമസമിതിയുടെയും തീരദേശത്തെ െറസിഡൻറ്​സ് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കടപ്പുറത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനദ്രോഹപരമാകരുതെന്നും തനതായരീതിയിൽ കടപ്പുറം സംരക്ഷിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പൂർണമായും ദൂരീകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. നിർദിഷ്​ട സൈക്കിൾ കോർട്ട് നിലവിലുള്ള നടപ്പാതയിൽ നിർമിക്കണമെന്നും അലങ്കാര ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നും റോഡിനോട് ചേർന്ന ഭാഗം മോടിപിടിപ്പിച്ച് സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിട സൗകര്യവും പാർക്കിങ്​ സൗകര്യവും ഒരുക്കണമെന്നും വോളിബോൾ കോർട്ട് പഴയ കേരള സോപ്സ് ഫാക്ടറിക്ക് എതിർവശത്ത് നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീരദേശത്തെ റെസിഡൻറ്​സ് കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി.വി. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. വെസ്​റ്റ്​ഹിൽ വികസന കർമസമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. ഹർഷൻ കാമ്പുറം സ്വാഗതം പറഞ്ഞു. ഷിബി എം. തോമസ്, അഡ്വ. എം. രാജൻ, വളപ്പിൽ ശശിധരൻ, ടി.പി. സൈഫുദ്ദീൻ, ഉപേഷ് എന്നിവർ സംസാരിച്ചു. പി.കെ. ശ്രീരഞ്ജനൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.