പനങ്ങാട്ടെ കണ്ടെയ്ൻമെൻറ്​ വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

പനങ്ങാട്ടെ കണ്ടെയ്ൻമൻെറ്​ വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി ബാലുശ്ശേരി: കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച പനങ്ങാട് പഞ്ചായത്തിലെ രണ്ടു വാർഡുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. വാർഡിലേക്ക്​ പുറത്തുനിന്നുള്ളവർ വരുന്നതും വാർഡിലെ താമസക്കാർ പുറത്തേക്കു പോകുന്നതും നിയന്ത്രിച്ചിട്ടുണ്ട്. പനങ്ങാട് പഞ്ചായത്തിൽപെട്ട ബാലുശ്ശേരിമുക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനും 66കാരനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അറപ്പീടിക, കരയത്തൊടി പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണുകളാക്കിയത്. രണ്ടു വാർഡുകളിലായുള്ള 17ഓളം പോക്കറ്റ് റോഡുകൾ അടച്ചിട്ടുണ്ട്. 66കാരന് ആരുമായും സമ്പർക്കമുണ്ടായിട്ടില്ല. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 37 പേരെയും സെക്കൻഡറി സമ്പർക്കമുള്ള 100ഓളം പേരുടെയും സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരുടെ ആൻറിജൻ പരിശോധന രണ്ടു ദിവസത്തിനുള്ളിൽ നടക്കുമെന്ന് ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.