ഗ്രാമപഞ്ചായത്ത് പി.ടി.എം ഹൈസ്കൂളിനെ ആദരിച്ചു

കൊടിയത്തൂർ: പഞ്ചായത്തിൽ 173 ഫുൾ എ പ്ലസ്​ നേടി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പി.ടി.എം ഹൈസ്കൂളിനെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡൻറ്​ സി.ടി.സി അബ്​ദുല്ല സ്ഥാപനത്തിനുള്ള മെമ​േൻറാ ഹെഡ്മാസ്​റ്റർ ജി. സുധീറിന് കൈമാറി.പി.സി. അബ്​ദു റഹിമാൻ, പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, അംഗം ചേറ്റൂർ മുഹമ്മദ്, സെക്രട്ടറി സി. സന്തോഷ് എന്നിവർ സംബന്ധിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.