അനക്കമില്ലാതെ പെരുന്നാൾ വിപണി

കോഴിക്കോട്​: പെരുന്നാൾ അടുത്തിട്ടും അനക്കമില്ലാതെ വിപണി. കോവിഡ്​ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നേരിയപ്രതീക്ഷക്ക്​ പോലും വകയില്ലെന്ന്​ വ്യാപാരികൾ പറയുന്നു. ചെറിയപെരുന്നാൾ സീസണിൽ രോഗബാധ ഇ​ത്ര രൂക്ഷമായിരുന്നില്ല. എന്നിട്ടും കച്ചവടം അഞ്ചു ശതമാനം പോലും ലഭിച്ചില്ല. മിഠായിത്തെരുവാണ് സാധാരണ പെരുന്നാൾ കച്ചവടത്തി​ൻെറ പ്രധാനകേന്ദ്രം. ലോക്​ഡൗണിനു​ശേഷം പേരിന്​ കടകൾ തുറന്നതല്ലാതെ കച്ചവടമാന്ദ്യം തുടരുകയാണ്​. കൊയൻകോ ബസാറിലും എസ്​.എം സ്​ട്രീറ്റിലുമായി 15ഒാളം കടകൾ കോവിഡ്​ സമ്പർക്കത്തി​ൻെറ പേരിൽ 12 ദിവസത്തോളമായി അടച്ചിട്ടതായിരുന്നു. രോഗബാധിതർ വന്നു എന്ന സംശയത്തി​ൻെറ പേരിലായിരുന്നു നടപടി. സാധാരണ ബലിപെരുന്നാളിന്​ ഒരാഴ്​ച മുമ്പാണ്​ വിപണി ഉണരുക. ഇനി മൂന്നു​ ദിവസമേ പെരുന്നാളിനുള്ളൂ. തൊഴിൽ പ്രതിസന്ധിയും ആഘോഷങ്ങൾക്ക്​ നിയന്ത്രണമുള്ളതും കാരണം ആളുകൾ അവസാനദിവസങ്ങളിലെങ്കിലും വരു​െമന്ന പ്രതീക്ഷയില്ല. ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്​. നഗരത്തിലെ മാളുകളിൽ ആളനക്കം പേരിനുമാത്രമാണ്​. ജില്ലയിൽ നിരവധി വാർഡുകൾ കണ്ടെയ്​ൻമൻെറ്​ മേഖലയാണ്​. അതിനാൽതന്നെ നൂറു​കണക്കിന്​ കടകൾ അടഞ്ഞുകിടക്കുകയാണ്​. അവശ്യവസ്​തുക്കളുടെ കടകൾ മാ​ത്രമേ ഇത്തരം മേഖലയിൽ തുറക്കാൻ പാടുള്ളൂ. പടം pk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.