കാരശ്ശേരി പഞ്ചായത്ത്: വികസനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി

മുക്കം: കാരശ്ശേരി പഞ്ചായത്ത് അഞ്ചു വർഷക്കാല ഭരണത്തിലൂടെ വികസന രംഗത്ത്​ മികച്ച മുന്നേറ്റമാണ് നടത്തിയതെന്ന് പ്രസിഡൻറ്​ വി.കെ. വിനോദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുസ്ഥിരം കാരശ്ശേരി പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കി. തേക്കുംകുറ്റി പ്രൈമറി ഹെൽത്ത് സൻെറർ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റി. ആശുപത്രിയിലെത്തുന്നവർക്ക് ചായയും കടിയും നൽകി വരുന്നു. ആധുനിക ലാബ് നിർമിച്ചു. പാലിയേറ്റിവ് പ്രവർത്തനം, മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തീർഥം കുടിവെള്ള പദ്ധതി, വനിത ഹോട്ടൽ, ഖാദി ബോർഡ് മഞ്ചാട്ടിയിൽ യൂനിറ്റ്, എസ്.ടി വിഭാഗങ്ങളിൽ കോഴി വളർത്തൽ പദ്ധതി, 2500 വഴിവിളക്കുകൾ, കിണർ റീചാർജിങ്, തടയണ നിർമാണം എന്നിവ നടത്തി​. കുളങ്ങൾ, കിണറുകൾ, ബയോ പാർക്കുകൾ, വിവിധ സ്​റ്റേഡിയങ്ങൾ, ആദിവാസി കലാകേന്ദ്രം, ഷീ സ്​മൈൽ പദ്ധതിയിലൂടെ 150 പേർക്ക് ഇരുചക്രവാഹനങ്ങൾ, മാലിന്യ സംസ്കരണ പദ്ധതികൾ, എട്ടാം ക്ലാസിലെ പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം, 87 വയസ്സായവർക്ക്​ ഡൽഹിയിലേക്ക് യാത്ര, സ്കൂളുകൾക്ക് സ്മാർട്ട് ടി.വി, വാട്ടർ ഫ്യൂരിഫയറുകൾ നൽകി. 27 അംഗൻവാടികളിൽ 26 എണ്ണത്തിനും പുതിയ കെട്ടിടം നിർമിച്ച് നൽകി. 621 തെരുവ് വിളക്കുകൾ, ഹൈമാസ്​റ്റ്​​, ലോമാസ്​റ്റ്​ വിളക്കുകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ മുഴുവൻ റോഡുകളും ടാറിങ് പൂർത്തീകരിച്ചു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ്​ വി.പി. ജമീല, അബ്​ദുല്ല കുമാരനല്ലൂർ, സവാദ് ഇബ്രാഹിം, ജി. അബ്​ദുൽ അക്ബർ, സജി തോമസ്, സുബൈദ മാളിയേക്കൽ, ലിസി സക്കറിയ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.