ഓർമയായത് പ്രവാസലോകത്തെ ഇതിഹാസം

ആയഞ്ചേരി: ഓർമയായത് പ്രവാസലോകത്തെ ഇതിഹാസം. ഒരു പുരുഷായുസ്സ്​​ മുഴുവൻ പ്രവാസിയായി ജീവിച്ച് ത​ൻെറ നാടിനും നാട്ടുകാർക്കും നന്മ മരമായി മാറിയ കരണ്ടോത്ത് മൂസ ഹാജി ഓർമയായി. ഒരു പക്ഷേ, ഖത്തറിലെത്തിയ ആദ്യ മലയാളി എന്നുതന്നെ പറയാം. ദാരിദ്ര്യവും പട്ടിണിയും ജീവിതം നരകതുല്യമാക്കിയപ്പോൾ ഒരു നല്ല ജീവിതം തനിക്കും ത​ൻെറ കുടുംബത്തിനും വേണ്ടി കിനാവുകണ്ട് മൂസ ഹാജി ത​ൻെറ പതിനെട്ടാമത്തെ വയസ്സിൽ നാടുവിടുകയായിരുന്നു. 74 വർഷം മുമ്പായിരുന്നു അത്. കൈയിൽ ഉണ്ടായിരുന്നത് എട്ട് അണ മാത്രം. അതുമായി ബോംബേക്ക്​ വണ്ടി കയറി. പിന്നീട് മദ്രാസിലും കൽക്കത്തയിലും അലഞ്ഞുതിരിഞ്ഞു. വിവിധ ജോലികൾ ചെയ്തു. കിട്ടിയ സമ്പാദ്യം ഇറാനിലേക്ക് ചരക്കുമായി പോകുന്ന ലോഞ്ചുകാരന് കൊടുത്ത് ലോഞ്ചിൽ കയറിപ്പറ്റി. കര കണ്ടുതുടങ്ങിയപ്പോൾ ലോഞ്ചുകാര​ൻെറ ചാടാനുള്ള ആഹ്വാനം. മൂസ ഹാജിയും ഒപ്പമുണ്ടായിരുന്നവരും കടലിലേക്ക് ചാടി. കൂടെ ഉണ്ടായിരുന്നവരെല്ലാം കടലി​ൻെറ ആഴങ്ങളിലേക്ക് മുങ്ങിത്താണു. മൂസഹാജി കരക്ക്​ നീന്തിയടുത്തു. പാകിസ്​താ​ൻെറയും ഇറാ​ൻെറയും ബോർഡറായിരുന്നു അത്. പിന്നീട് ഇറാൻ മരുഭൂമിയിലൂടെയുള്ള യാത്ര. ഒടുവിൽ ഇറാൻ പട്ടാളത്തി​ൻെറ പിടിയിൽ. മാസങ്ങൾക്ക് ശേഷമുള്ള മോചനം. ഇങ്ങനെ മണൽക്കാടുകൾ കടന്നും കടൽ നീന്തിക്കടന്നും ദ്വീപുകളിൽ ഒറ്റപ്പെട്ടും ജയിലിലകപ്പെട്ടും ഒടുവിൽ ഖത്തറിലെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് നീണ്ട ഏഴു പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം. വിശാലമനസ്കരായ ഖത്തരികളുടെ സഹായത്തോടെ മൂസ ഹാജിയുടെ സ്വപ്നങ്ങൾ പതിയെ പതിയെ സാക്ഷാത്കരിക്കാൻ തുടങ്ങി. ത​ൻെറ നാട്ടുകാരെല്ലാം തന്നെപ്പോലെയാകാൻ എല്ലാവരെയും കടൽ കടത്തി ഖത്തറിലെത്തിച്ചു. നിരവധി ആളുകളും സ്ഥാപനങ്ങളും മൂസഹാജിയുടെ തണലിൽ വളർന്നു. അദ്ദേഹത്തി​ൻെറ സാഹസിക ജീവിതവും യാത്രകളും പുതുതലമുറയെ അത്ഭുതപ്പെടുത്തുകയാണ്. പാവപ്പെട്ടവന് താങ്ങും തണലുമായി ജീവിച്ച മൂസഹാജിയുടെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.