ഉറവിടം അറിയാത്ത കോവിഡ് കേസുകൾ - ഈങ്ങാപ്പുഴ ടൗൺ അടച്ചു

ഈങ്ങാപ്പുഴ: കാക്കവയലിൽ ഉറവിടം അറിയാത്ത കോവിഡ് കേസ് കണ്ടെത്തിയതോടെ പുതുപ്പാടി പഞ്ചായത്തിലെ പ്രധാന ടൗണായ ഈങ്ങാപ്പുഴ, കാക്കവയൽ അങ്ങാടി എന്നിവ അടച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി.ആർ. രാകേഷി​ൻെറ അധ്യക്ഷതയിൽ ചേർന്ന ആർ.ആർ.ടി യോഗ തീരുമാനപ്രകാരം ചൊവ്വാഴ്ച വൈകീട്ട്​ നാലോടെയാണ് കടകളടപ്പിച്ചത്. ഈങ്ങാപ്പുഴയിൽ നിന്ന് പുറപ്പെടുന്ന എല്ലാ റോഡുകളും അടച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ ഒമ്പത്​ മുതൽ രണ്ട്​ വരെ തുറന്ന് പ്രവർത്തിക്കാവൂ. പഞ്ചായത്തിലെ 18, 19, 21 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണാക്കാൻ യോഗം കലക്ടർക്ക് ശിപാർശ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.