ചാന്ദ്രവിസ്മയങ്ങളുടെ ഉള്ളറകൾ തേടി ലൂണാർ വെബിനാർ

കൊടുവള്ളി: ചാന്ദ്രദിനത്തി​ൻെറ ഭാഗമായി ആരാമ്പ്രം ഗവ. എം.യു.പി സ്കൂൾ സയൻസ് ക്ലബി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലൂണാർ വെബിനാർ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ബഹിരാകാശ ഗവേഷണം, ഇന്ത്യൻ ബഹിരാകാശദൗത്യങ്ങൾ, ചാന്ദ്രയാൻ പദ്ധതി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വിദ്യാർഥികൾ ആസ്ട്രോ ഫിസിക്സ് ഗവേഷക അഷ്ന സുധാകറുമായി സംവദിച്ചു. വിദ്യാർഥികളായ ജനീറ്റ മർയം, ഫാത്തിമ ഹെനൻ, നാജിൽ അബ്​ദുൽ ഖാദർ, അൻഷിദ, നേസ ഫെറിൻ, ഫാത്തിമ നേഹ, നിയ ഫാത്തിമ തുടങ്ങിയവർ സംവാദത്തിൽ പ​ങ്കെടുത്തു. പ്രധാനാധ്യാപകൻ വി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് സ്പോൺസർ കെ. അബ്​ദുൽ ശുക്കൂർ, പി.കെ. സജീവൻ, കെ.ജി. ഷീജ, പി.കെ. ഹരിദാസൻ, പി. ആബിദ, പി. ജയപ്രകാശ്, എൻ. റിജേഷ്, കെ. സാജിത തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.