ഫൂട്ട്​ ആൻഡ്​​ ആങ്കിള്‍ ക്ലിനിക് തുടങ്ങി

കോഴിക്കോട്: കാല്‍പാദത്തിനും കാൽക്കുഴക്കുമുള്ള ചികിത്സയില്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് ഉത്തര കേരളത്തിലെ ആദ്യ സമ്പൂർണ ഫൂട്ട്​ ആൻഡ്​ ആങ്കിൾ ക്ലിനിക്​ കോഴിക്കോട് ആസ്​റ്റര്‍ മിംസ് ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ ഫുട്ബാൾതാരം അനസ് എടത്തൊടിക ഉദ്ഘാടനം നിർവഹിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പാദത്തി​ൻെറയും കാൽക്കുഴയുടെയും ചികിത്സയില്‍ പ്രത്യേക വൈദഗ്​ധ്യമുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. കായികരംഗ​െത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ക്ലിനിക്കി​ൻെറ സേവനം ഏറെ ഗുണപ്രദമായി മാറുമെന്ന് അനസ് എടത്തൊടിക​ പറഞ്ഞു. ഡോ. പ്രദീപ്കുമാര്‍, ഡോ. മഹേന്ദ്രവർമ, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്‍, ഡോ. രാധേഷ് നമ്പ്യാര്‍, സമീര്‍ പി.ടി. (സി.ഒ.ഒ) എന്നിവര്‍ പങ്കെടുത്തു. ക്ലിനിക്​ ഉദ്ഘാടനത്തി​ൻെറ ഭാഗമായി ആഗസ്​റ്റ്​ 14 വരെ സൗജന്യ പരിശോധന ക്യാമ്പ് നടക്കും. മുന്‍കൂര്‍ ബുക്കിങ്ങിന് ഫോൺ: 9562 44 00 88. Photo : Aster Mims Photo.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.