പ്ലസ് ടു ഫലം: നീലേശ്വരം ഹയർ സെക്കൻഡറി സ്​കൂളിന്​ ചരിത്ര നേട്ടം

മുക്കം: നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിന്​ ചരിത്ര വിജയം. 99.5 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയപ്പോൾ കോമേഴ്സ് വിഭാഗത്തിൽ 99 ശതമാനം വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 130 പേരും വിജയിച്ചു. കോമേഴ്സ് വിഭാഗത്തിൽ 65 പേരിൽ 64 പേരും വിജയം കണ്ടെത്തി. സയൻസ് വിഭാഗത്തിൽ 12 കുട്ടികളും ​കോമേഴ്സ് വിഭാഗത്തിൽ അഞ്ചു പേരും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി സംസ്ഥാന സർക്കാറും മുക്കം നഗരസഭയും ഈ വിദ്യാലയത്തി​ൻെറ ഭൗതികവും അക്കാദമികവുമായ മികവിന്​ വിവിധ പരിപാടികൾ നടപ്പാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.