വെറ്ററിനറി ഡോക്ടറുടെ സസ്‌പെൻഷൻ: കെ.ജി.വി.ഒ.എ പ്രതിഷേധിച്ചു

താമരശ്ശേരി: താമരശ്ശേരിയിൽ വെറ്ററിനറി ആശുപത്രിയിൽ ആടിന്‌ ചികിത്സ വൈകിയതുമായി ബന്ധപ്പെട്ട് ഡോ.കെ.വി. ജയശ്രീയെ സസ്‌പെൻഡ് ചെയ്തതിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കെ.ജി.വി.ഒ.എ കരിദിനം ആചരിച്ചു. ബുധനാഴ്ച ജില്ലയിലെ ഡോക്ടർമാർ അവധിയെടുക്കുകയും കർഷകർക്ക് സേവനം നിഷേധിക്കാതെ ജോലി ചെയ്യുകയും ചെയ്ത് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. സങ്കീർണ ശസ്ത്രക്രിയ പ്രാഥമിക വെറ്ററിനറി കേന്ദ്രത്തിൽ നടത്താൻ കഴിയില്ല എന്നിരിക്കെ വെറ്ററിനറി ഡോക്ടറെ സസ്പെൻഡ് ചെയ്തത് അനീതിയാണെന്ന്​ ജില്ല പ്രസിഡൻറ്​ ഡോ. സി.കെ. ഷാജിബി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി. കൊടുവള്ളി ബ്ലോക്ക് ഉൾപ്പെടെ പല ബ്ലോക്കുകളിലും വൈകീട്ട് മുതൽ ഉള്ള എമർജൻസി സർവിസിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താത്തതിനാൽ പഞ്ചായത്ത് ആശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞും ചികിത്സകൾ ചെയ്യേണ്ടി വരുകയാണ്. കുടൽ മാല പുറത്തുവന്ന പോലെ ഉള്ള സങ്കീർണ ശസ്ത്രക്രിയകൾ നടത്തേണ്ടത് സർജറിയിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർമാർ ഉള്ള സ്ഥാപനങ്ങളിൽ ആണ്. മൊബൈൽ സർജറി യൂനിറ്റുകൾ താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിച്ച്‌ വലിയ മൃഗങ്ങൾക്ക് അടക്കം അടിയന്തര ശസ്ത്രക്രിയ സേവനം നൽകി വകുപ്പി​ൻെറ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് കമ്മിറ്റി ആവ​ശ്യ​െപ്പട്ടു. സെക്രട്ടറി ഡോ. പി.പി. ബിനീഷ്, ട്രഷറർ ഡോ. നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.