യോഗ നേതാക്കള്‍ക്ക് തമിഴ്നാട് എസ്.എന്‍.ഡി.പി യൂനിയനുകളുടെ പൂര്‍ണ പിന്തുണ.

ഗൂഡല്ലൂർ: എസ്.എൻ.ഡി.പി യോഗത്തിനെതിരെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും മറ്റു നേതാക്കൾക്കെതിരെയും നടക്കുന്ന കുപ്രചാരണങ്ങളെ ശ്രീനാരായണീയര്‍ ഒറ്റക്കെട്ടായി നേരിടണമെന്ന്​ തമിഴ്നാട്ടിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. സംഘടിത വിഭാഗങ്ങള്‍ രാഷ്​ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതും അര്‍ഹതപ്പെട്ടതിലധികം ആനുകൂല്യങ്ങള്‍ കെെപ്പറ്റുന്നതും കണ്ടുനിന്ന പിന്നാക്ക സമുദായങ്ങള്‍ സംഘടിതമായി നിന്നുകൊണ്ട് അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനുള്ള കരുത്ത് നേടിയത്‌ ഇന്നത്തെ യോഗ നേതൃത്വത്തി‍​ൻെറ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. കുപ്രചാരണങ്ങള്‍ നടത്തി എസ്.എന്‍ഡി.പി യോഗത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം സമുദായത്തി‍​ൻെറ പുരോഗതിയല്ല, മറിച്ച് ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയണം എന്ന് പ്രസ്താവന ആവശ്യപ്പെട്ടു. യോഗം ജനറല്‍ സെക്രട്ടറിക്കും മറ്റു യോഗ നേതാക്കള്‍ക്കും തമിഴ്നാട്ടിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ പൂര്‍ണ പിന്തുണയും അറിയിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ നീലഗിരി യൂനിയന്‍ പ്രസിഡൻറ്​ പീതാംബരന്‍, യൂനിയന്‍ സെക്രട്ടറി ബിന്ദുരാജ് പുതുശ്ശേരില്‍,യോഗം ബോര്‍ഡ് അംഗം കെ.വി. അനില്‍,കോയമ്പത്തൂര്‍ യൂനിയന്‍ സെക്രട്ടറി സുജിത്,കന്യാകുമാരി യൂനിയന്‍ സെക്രട്ടറി മണികണ്ഠന്‍,ചെന്നൈ യൂനിയന്‍ പ്രതിനിധി ഉണ്ണികൃഷ്ണന്‍, ചെന്താമര പൊള്ളാച്ചി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.