തലയാട് ചീടിക്കുഴി ഭാഗത്തേക്ക് സഞ്ചാരികളുടെ തിരക്ക്; നാട്ടുകാർ പ്രതിരോധ നടപടികളുമായി രംഗത്ത്

ബാലുശ്ശേരി: മലയോര മേഖലയായ തലയാട് ചീടിക്കുഴി ഭാഗത്ത്​ വിനോദ സഞ്ചാരികൾ വർധിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാത്ത ചീടിക്കുഴി ഭാഗത്ത് പൂനൂർ പുഴയുടെയും സമീപത്തെ വനപ്രദേശത്തി​ൻെറയും ദൃശ്യഭംഗി ആസ്വദിക്കാനായി പുറത്തുനിന്ന്​ നിരവധി സഞ്ചാരികളാണ് വാഹനങ്ങളിൽ ഇവിടേക്ക് എത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ദിനേന വന്നുപോകുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇതിനെതിരെ ജനകീയ കമ്മിറ്റി രൂപവത്​കരിച്ച് കോവിഡ് ജാഗ്രത മുന്നറിയിപ്പ് ബോർഡുകൾ സ്​ഥാപിക്കുകയും ബോധവത്​കരണ ലഘുലേഖകൾ വിതരണം നടത്തുകയുമുണ്ടായി. വാർഡ് അംഗം പി.ആർ. സുരേഷ്, സംജാദ് ചീടിക്കുഴി, മനോജ്‌ തലയാട്, അബ്​ദുൽ ഹഖ്, മുനീർ ചീടിക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.