ആശുപത്രിക്കു മുന്നിൽ ജീവനക്കാരുടെ സമരം തുടരുന്നു

തലശ്ശേരി: ശമ്പള കുടിശ്ശികയെ തുടർന്ന് നാരങ്ങാപ്പുറത്തെ സ്വകാര്യ . സമരം തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് വഴിതെളിഞ്ഞില്ല. പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് സമരം. നിലവിലുള്ള മാനേജ്മെന്റ് മറ്റൊരാൾക്ക് കൈമാറിയതോടെയാണ് ഇവിടെ ജോലി ചെയ്തിരുന്ന നഴ്സുമാരടക്കമുള്ളവർക്ക് ശമ്പളം കുടിശ്ശികയായത്. പിണറായി സ്വദേശിയായ പ്രേമനാണ് ആശുപത്രി നടത്തിപ്പ് ഏറ്റെടുത്തത്. മാനേജ്മൻെറ് മാറിയതോടെ ഡോക്ടർമാർ പലരും സേവനം നിർത്തി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം സ്തംഭിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നഴ്സുമാർ ഉൾപ്പെടെയുള്ളവർ ജൂൺ 10 മുതലാണ് ആശുപത്രിക്കു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. തൊഴിൽപ്രശ്നം പരിഹരിക്കാൻ ലേബർ ഓഫിസർ ഇടപെട്ട് ഒരു വട്ടം ചർച്ചക്കു വിളിച്ചെങ്കിലും പുതിയ മാനേജ്മൻെറ് നിസ്സഹകരിക്കുകയായിരുന്നു. പടം..... ആശുപത്രിക്കു മുന്നിൽ ജീവനക്കാർ നടത്തുന്ന സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.