കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവിന് ആദരം

പാനൂർ: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്ൾ ജംപ് വെള്ളി മെഡൽ ജേതാവായ അബ്ദുല്ല അബൂബക്കറിന് കല്ലിക്കണ്ടി എൻ.എ.എം കോളജിൽ സ്വീകരണം നൽകി. എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, ഇന്ത്യൻ വോളിബാൾ അസിസ്റ്റൻറ് കോച്ച് അബ്ദുൽ നാസർ, കോമൺവെൽത്ത് ടീം ഇന്ത്യൻ കോച്ച് ഹരികൃഷ്ണൻ, പി.പി. അബൂബക്കർ, കെ.എം. അശ്റഫ്, എൻ.എ. കരീം, ടി.പി. മുസ്തഫ, സമീർ പറമ്പത്ത്, ടി. അബൂബക്കർ, റിയാസ് നൊച്ചോളി, മഹമൂദ് പൂന്തോട്ടം, ജാസർ ആച്ചോത്ത്, ഡോ. ഇ.കെ. മുനീറ ബീവി, അലി കെ., ഡോ. എ.പി. ഷമീർ, ഡോ. അഷ്റഫ് ഇ., ഡോ. വി.വി. ഹസീബ്, അലുമ്നി അസോസിയേഷൻ ട്രഷറർ മുഹമ്മദ് സാലി കെ., സെക്രട്ടറി ഫിർദൗസ് എൻ., എം. സുബൈർ, മുഹമ്മദ് അബ്ദുല്ല, അബ്ദുൽ അഹദ് ഇ., വി.പി. ചാത്തു മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.എ.എം കോളജ് അലുമ്നി അസോസിയേഷൻ അമ്പതിനായിരം രൂപയുടെ കാഷ് അവാർഡും ഉപഹാരവും നൽകി. പടം: അബൂബക്കറിന് കല്ലിക്കണ്ടി എൻ.എ.എം കോളജിൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.