മുയിപ്പോത്ത് ക്രസന്റ് പൊതുജന സമ്പർക്ക പരിപാടിക്ക് തുടക്കം

പേരാമ്പ്ര: 13 വർഷമായി മുയിപ്പോത്ത് പ്രവർത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ മുയിപ്പോത്ത് ക്രസന്റ് കെയർ ഹോമിൽ, സ്വാതന്ത്ര്യദിനത്തിൽ ബഹുജന സമ്പർക്കപരിപാടിക്ക് തുടക്കംകുറിച്ചു. പെയിൻ & പാലിയേറ്റിവ് കെയർ, ഫിസിയോതെറപ്പി സെന്റർ, ഡയാലിസിസ് സെന്റർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ തുടങ്ങി കെയർ ഹോമിൽ നടക്കുന്ന സംരംഭങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീഷ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഒരുവർഷത്തിനുള്ളിൽ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളേയും കെയർ ഹോമിൽ എത്തിക്കാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കുഞ്ഞുങ്ങൾക്കായുള്ള ക്രസന്റ് തണൽ സംയുക്ത സംരംഭമായ മൾട്ടി ഡിസിപ്ലിനറി റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. കെയർ ഹോമിലെ ഗ്രൗണ്ട് ഫ്ലോറിൽ നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം വാഴാട്ട് മുഹമ്മദ്‌ അലി നിർവഹിച്ചു. വാർഡ് മെംബർ ആർ.പി. ഷോബിഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സുബൈർ മാണിക്കോത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് മെംബർമാരായ എൻ.ആർ. രാഘവൻ, എ.കെ. ഉമ്മർ, എം.എം. രഘുനാഥ്, പി. മോനിഷ, കെ.എം. ബിജിഷ, ഇ.ടി. ഷൈജ, ഷിജിത്ത്, സുബൈദ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ഹമീദ്, ആശാവർക്കർ പ്രസന്ന, മുഹമ്മദ്‌ പനയുള്ളതിൽ, എൻ.എം. കുഞ്ഞബ്ദുല്ല, മണ്ടോടി രാജൻ നായർ, സി.കെ. പ്രഭാകരൻ, ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വി. അബ്ദുൽ ഹമീദ് സ്വാഗതവും വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.