ബി.ജെ.പി എം.എൽ.എയുമായി വാഗ്വാദം വൈറലായി; പിന്നാലെ ഉദ്യോഗസ്ഥന് ക്രൂര മർദനം

റേവ (മധ്യപ്രദേശ്): ബി.ജെ.പി എം.എൽ.എയുമായുള്ള ചൂടേറിയ വാഗ്വാദം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിറകെ മധ്യപ്രദേശിൽ ജനപഥ് പഞ്ചായത്ത് സി.ഇ.ഒക്ക് ക്രൂര മർദനം. ശിർമൗർ ജനപഥ് പഞ്ചായത്ത് സി.ഇ.ഒ എസ്.കെ. മിശ്രക്കാണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ സി.ഇ.ഒയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവ് അടങ്ങുന്ന സംഘമാണ് ഇദ്ദേഹത്തെ മർദിച്ചത്. സംഭവത്തിൽ ബി.ജെ.പി മണ്ഡൽ പ്രസിഡന്റ് മനീഷ് ശുക്ല അടക്കം 20 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥനും ബി.ജെ.പി എം.എൽ.എ കെ.പി. ത്രിപാഠിയും തമ്മിലുള്ള സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചില നിർമാണ പ്രവൃത്തികളുടെ പേരിൽ എസ്.കെ. മിശ്രയെ എം.എൽ.എ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് എം.എൽ.എയുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.