വയോജന പുസ്തകം പുറത്തിറക്കി

കൂത്തുപറമ്പ്: നഗരസഭ തയാറാക്കിയ വയോജന പുസ്തകം പ്രകാശനം ചെയ്തു. വയോജന ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വയോജന പുസ്തകം തയാറാക്കിയത്. അതോടൊപ്പം വയോജനങ്ങൾക്ക് വാതിൽപ്പടി സേവനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം നിർവഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി. സുജാത, വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, മുൻ ചെയർമാൻ എം. സുകുമാരൻ, കെ.കെ. ബാബുരാജ്, സി.ജി തങ്കച്ചൻ, എ.പി. അഷ്റഫ് ഹാജി, സി.കെ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.