സംസ്കൃത ദിനത്തിൽ വൈജ്ഞാനിക പ്രദർശനമൊരുക്കി

സംസ്കൃത ദിനത്തിൽ വൈജ്ഞാനിക പ്രദർശനമൊരുക്കി നന്മണ്ട: വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമുൾപ്പെടെ അനവധി ഗ്രന്ഥങ്ങൾ കാണാൻ പുതുതലമുറക്ക് അവസരമൊരുക്കി നന്മണ്ട കരുണാറാം എ.യു.പി സ്കൂളിൽ സംസ്കൃത ദിനം ആചരിച്ചു. സംസ്കൃതത്തിൽ അസംബ്ലി, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു. ദിനാചരണം പ്രധാനാധ്യാപകൻ ടി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ.എം. സിന്ധു അധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണപ്രിയ, പി. അസ് വീൽ, വി.ജി. അപർണ, കെ. ഷിജു എന്നിവർ സംസാരിച്ചു. പടം: karunaram nanmanda സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി കരുണാറാം എ.യു.പി സ്കൂളിൽ ഒരുക്കിയ പ്രദർശനത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.