കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

ഉദുമ: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിറാണ് (25) മരിച്ചത്. കളനാട് എൽ.പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30നാണ് സംഭവം. സ്ഥിരമായി ഇവിടെ യുവാക്കള്‍ കുളിക്കാറുണ്ട്. കുളിക്കുന്നതിനിടയില്‍ യാസിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസും റസ്‌ക്യൂ ഗാര്‍ഡ്മാരും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രവാസിയായ യാസിര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. യുവാവിന് വീട്ടുകാര്‍ വിവാഹാലോചന നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരങ്ങള്‍: യാസിന്‍, ഹാശിര്‍, മന്‍സൂര്‍, മിദ് ലാജ്, ജുമാന. yasir 25 uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.