മെഡി. കോളജ്​ വരാന്തയിലും നിലത്തും രോഗികൾ; നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: കിടക്കകൾ ലഭ്യമല്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി ജനറൽ മെഡിക്കൽ വിഭാഗത്തിൽ രോഗികൾ പായ വിരിച്ച് നിലത്ത് കിടക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പരാതി അടിയന്തരമായി പരിഹരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മഴക്കാല രോഗ വ്യാപനമുണ്ടായതോടെ രോഗികളുമായി എത്തുന്ന ട്രോളികൾ സഞ്ചരിക്കുന്ന വഴിയിലാണ് രോഗികൾ കിടക്കുന്നത്. ട്രോളി വരുമ്പോൾ രോഗികൾ എഴുന്നേറ്റു മാറിനിൽക്കണം. പരസഹായമില്ലാതെ മാറിക്കിടക്കാൻ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.