വിദ്വേഷ രാഷ്ട്രീയം പ്രഫഷനൽ മേഖലയെ നിഷ്ക്രിയമാക്കും -വിസ്ഡം യൂത്ത്

കോഴിക്കോട് : വിദ്വേഷ പ്രചാരണവും വെറുപ്പുൽപാദനവും പ്രഫഷനൽ രംഗത്തെ നിഷ്ക്രിയമാക്കുമെന്ന്​ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രഫഷനൽസ് നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്‌ഡം യൂത്ത് പ്രഫഷനൽ വിങ് പ്രതിനിധി സമ്മേളനം വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് പ്രഫഷനൽ വിങ് സ്റ്റേറ്റ് ചെയർമാൻ ഡോ.അബ്ദുൽ മാലിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, റിട്ട. ജില്ല ജഡ്ജി അലി മുഹമ്മദ്, ഡോ.വി. അബ്ദുൽ ജലീൽ, അബ്ദുറഹ്‌മാൻ ഫാറൂഖി ചുങ്കത്തറ, ഡോ. അബ്ദുൽ ഹാദി, ഡോ. അഹ്സ്നു സമാൻ, ഡോ.നജ്മുദ്ധീൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: wisdom leaders meet വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രഫഷനൽസ് ലീഡേഴ്സ് മീറ്റ് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.