എ.ടി.എൽ ലാബ് ഉദ്ഘാടനം

കൊയിലാണ്ടി: മർകസ് സ്കൂൾ അടൽ ടിങ്കറിങ് ലാബ് ബുധനാഴ്ച രാവിലെ 10ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാറിന്റെ 20 ലക്ഷം ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ചതാണ് അടൽ ടിങ്കറിങ് ലാബ്. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, ഡിസൈനിങ്, പ്രോഗ്രാമിങ് തുടങ്ങിയവയുടെ പഠനത്തിന് ആവശ്യമായ ലാബുകളും ഐ.ടി അധിഷ്ഠിത സെമിനാർ ഏരിയയും ഉൾക്കൊള്ളുന്ന പദ്ധതി 1500 ചതുരശ്രയടി ഹാളിലാണ് സജ്ജീകരിച്ചിട്ടുള്ളത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.