പൊൻകുന്നം-മണിമല റോഡിൽ മണ്ണ് നീക്കം ചെയ്ത് ഗതാഗതം അപകടാവസ്ഥയിലായ

ചിറക്കടവിലെ ഭാഗം

സുരക്ഷയില്ലാതെ പൊൻകുന്നം –പുനലൂർ റോഡ് നിർമാണം

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ നിർമാണപ്രവർത്തനം വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളില്ലാതെ നടത്തുന്നുവെന്ന്​ ആക്ഷേപം. വഴിയോരത്ത് മണ്ണ് നീക്കി ആഴത്തിലായ ഭാഗത്തെങ്ങും അപകടസാധ്യതയാണ്. ഇവിടെയെങ്ങും സുരക്ഷ വേലികൾ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ അരികിലേക്കൊതുക്കിയാൽ കുഴികളിൽ പതിക്കുമെന്ന നിലയാണ്​. റോഡാകെ ചളിനിറഞ്ഞ് അപകടാവസ്ഥയേറുകയും ചെയ്തു.അരികിൽ ബാരിക്കേഡുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചില്ലെങ്കിൽ രാത്രിയാത്ര അപകടത്തിലാവും. വീതികുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കഷ്​ടിച്ച് കടന്നുപോകാൻ മാത്രമേ വീതിയുള്ളൂ. മഴപെയ്ത് റോഡിലാകെ ചളിനിറഞ്ഞിട്ടുള്ളതിനാൽ ബൈക്കുകൾ തെന്നിമറിയാനും സാധ്യതയേറെ.

അതുപോലെ വലക്കുള്ളിൽ കല്ലുകൾ അടുക്കി വൻഉയരത്തിൽ നിർമിക്കുന്ന കൽക്കെട്ടുകൾ റോഡി​െൻറ താഴ്ചയിലുള്ള വീടുകൾക്ക് ഭീഷണിയാണെന്നാണ്​ പ്രധാന ആക്ഷേപം. നിർമാണ ജോലി ചെറുകിട കരാറുകാർക്ക് തരം തിരിച്ചുനൽകിയിരിക്കുകയാണ്. പല പണികളിലും വിദഗ്ധരല്ലാത്ത തൊഴിലാളികളാണെന്നും ആക്ഷേപമുണ്ട്​. മഞ്ഞപ്പള്ളിക്കുന്നിൽ സുരേഷ്‌കുമാറി​െൻറ വീടിനെക്കാൾ ഉയരത്തിൽ കൽക്കെട്ട് നിർമിച്ചു.

ഇപ്പോൾ കുടുംബാംഗങ്ങൾ ഭീതിയിലാണ്. കുറച്ചുഭാഗം പുറത്തേക്കുതള്ളിയ നിലയിലാണെന്ന് സുരേഷ്‌കുമാർ പറയുന്നു. വല കേടുവന്നാൽ കൽക്കെട്ട് പൊളിഞ്ഞുവീഴാനുള്ള സാധ്യതയാണ് ഇവരെ ഭയപ്പെടുത്തുന്നത്.

Tags:    
News Summary - Construction of Ponkunnam-Punalur road without safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.