എരുമേലി

അടിയൊഴുക്കുകൾ ഗതി നിർണയിക്കും : ഇരു മുന്നണികൾ മാറി മാറി ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫും കനത്ത പോരാട്ടം നടത്തുമ്പോൾ കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് ശക്തി തെളിയിക്കാനുള്ള പരിശ്രമത്തിലാണ് എൻ.ഡി.എയും. വിജയം ഇരുമുന്നണികളും അവകാശപ്പെടുമ്പോഴും തുടക്കം മുതലുള്ള തർക്കങ്ങളും ഗ്രൂപ് മാറ്റങ്ങളും മൂലം 23 വാർഡുകളുള്ള ഗ്രാമപഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തിൽ പ്രവചിക്കാനാവില്ല. സ്ഥാനാർഥി നിർണയത്തി​ൻെറ ആരംഭം മുതൽ ഇരുമുന്നണികൾക്കിടയിലും തർക്കം നിലനിന്നിരുന്നു. സി.പി.എം, സി.പി.ഐ തർക്കം രൂക്ഷമായ മുട്ടപ്പള്ളി വർഡിൽ എൽ.ഡി.എഫിൽ നിന്നും രണ്ട് സ്ഥാനാർഥികളാണ് സൗഹൃദ മത്സരവുമായി രംഗത്ത്. ഇരുവരും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും വിജയത്തിനായി സി.പി.എമ്മും സി.പി.ഐയും ഒരേ കെട്ടിടത്തിലെ മുറികളിൽ ഇലക്​ഷൻ കമ്മിറ്റി ഓഫിസ് ആരംഭിച്ചതും ചർച്ചയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തി​ൻെറ കടന്നുവരവും യു.ഡി.എഫിനുള്ളിലെ വെട്ടിനിരത്തലുകളും ഗുണംചെയ്യുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. സി.പി.ഐ -നാല്, കേരള കോൺഗ്രസ്-അഞ്ച്, സി.പി.എം-15 സീറ്റുകളിലാണ് മത്സരം. യു.ഡി.എഫിലെ സ്ഥാനാർഥി നിർണയം ആദ്യം മുതൽ അവസാനം വരെ കല്ലുകടിയായിരുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിവിഷനടക്കം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ്-19, മുസ്​ലിംലീഗ്-രണ്ട്, ആർ.എസ്.പി-രണ്ട് എന്നിങ്ങനെയാണ് മത്സരം. ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. സ്ഥാനാർഥി നിർണയത്തി​ൻെറ ആരംഭത്തിൽ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൻ.ഡി.എ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞതവണ ഒരു സീറ്റിൽ ബി.ജെ.പി വിജയിച്ചിരുന്നു. ഇരു മുന്നണിയിലെയും തർക്കങ്ങൾ ഗുണം ചെയ്യുമെന്ന് എൻ.ഡി.എയും കരുതുന്നു. എൻ.ഡി.എയിൽ ബി.ജെ.പി-21, ബി.ഡി.ജെ.എസ്-രണ്ട് എന്നിങ്ങനെയാണ് മത്സരം. കേരള ജനപക്ഷവും എസ്.ഡി.പി.ഐയും മത്സരരംഗത്ത് സജീവമായുണ്ട്. വനിത സ്ഥാനാര്‍ഥിക്ക് അപകടത്തിൽ പരിക്ക് കോട്ടയം: പ്രചാരണത്തിനിടെ യു.ഡി.എഫ് വനിത സ്ഥാനാര്‍ഥിക്ക് അപകടത്തിൽ പരിക്ക്. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ കോണ്‍ഗ്രസ സഥാനാര്‍ഥി പ്രിയ മധുസൂദനനാണ് പരിക്കേറ്റത്. പ്രചാരണത്തിനിടെ പ്രിയ ഓടിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. പ്രിയയെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്​ച രാവിലെയാണ് സംഭവം. പ്രിയ പനച്ചിക്കാട് പഞ്ചായത്ത് സിറ്റിങ്​ അംഗമാണ്. മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷി​ൻെറ സഹോദരിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.