45 കുപ്പി മദ്യവുമായി പിടിയിൽ

പാലാ: ഡ്രൈഡേ ദിനത്തിൽ കൊഴുവനാൽ മേവിട ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തിവന്നിരുന്ന മേവിട താഴത്ത് രാജീവ് ബാലകൃഷ്ണനെ പാലാ എക്സൈസ് അസി. ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എസ്. അനിൽകുമാറി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തു. 45 കുപ്പികളിലായി 23.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം രാജീവി​ൻെറ വീട്ടിൽനിന്ന് കണ്ടെടുത്തു. പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) സി. കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ് ടോം, ഷെബിൻ ടി.മാർക്കോസ്, അമൽഷാ, എം.എൻ. നന്ദു, ബെന്നി സെബാസ്​റ്റ്യൻ, സി.എ. അഭിലാഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിനി ജോൺ എന്നിവർ പങ്കെടുത്തു. ഫോട്ടോ - KTL sndp yogam കേരളപ്പിറവി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂനിയൻ വനിത സംഘത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.