ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ 60 കോടി

കോട്ടയം:ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ സർക്കാർ 59.29 കോടി അനുവദിച്ചു.തീർഥാടനം ​ആരംഭിക്കാൻ ഇനി ഒന്നരമാസം മാത്രം ശേഷി​ക്കെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാനാണ്​​ നിർദേശം. മണ്ണാറക്കുളഞ്ഞി-ഇലവുങ്കൽ,ഇലവുങ്കൽ-പമ്പ അടക്കം പ്രധാനറോഡുകളുടെ അറ്റകുറ്റപ്പണിയാകും ഉടൻ തീർക്കുക. മണ്ണാറക്കുളഞ്ഞിയിൽനിന്നും ഇലവുങ്കൽ വരെയുള്ള ഭാഗത്തി​ൻെറ നിർമാണ ചുമതല ദേശീയപാത അതോറിറ്റിക്കാണ്​. ഭരണിക്കാവ്​-കുമളി പാതയുടെ ഭാഗമാണിത്​.​ എരുമേലിയിൽനിന്നും പമ്പാവാലി വഴി പമ്പക്കുള്ള പാതയുടെ അറ്റകുറ്റപ്പണിയും ഇതോ​ടൊപ്പം നടക്കും. ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണിയും ആരംഭിച്ചു. എരുമേലി-മുണ്ടക്കയം പാതയും ​നവീകരിക്കുകയാണ്​. ദേശീയപാത അതോറിറ്റിക്കാണ്​ ചുമതല. വളവുകൾ നിവർത്തിയും കലുങ്കുകളും പാലങ്ങളും വീതികൂട്ടിയുമാണ്​ നിർമാണം. എരുമേലിയിൽ നിന്നും റാന്നി വഴി പമ്പക്കുള്ള പാതയിൽ പ്ല​ാച്ചേരി മുതലുള്ള (പുനലൂർ-മൂവാറ്റുപുഴ റോഡ്​) ഭാഗത്തി​ൻെറ നിർമാണം ആരംഭിച്ചതിനാൽ ഇത്തവണ ഇതുവഴിയുള്ള വാഹനഗതാഗതത്തിന്​ നേരിയ തടസ്സം ഉണ്ടാകും. അതിനാൽ പമ്പാവാലി വഴിയുള്ള പാതയിൽ വാഹനത്തിരക്ക്​ ഉണ്ടാകുമെന്നതിനാൽ ഈഭാഗത്ത്​ ഉടൻ അറ്റകുറ്റപ്പണി ആ​രംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.