'പ്രകൃതിക്ഷോഭം: കൃഷി നശിച്ചവർക്ക്​ നഷ്​ടപരിഹാരം നല്‍കണം'

കോട്ടയം: പ്രകൃതിക്ഷോഭം, കാട്ടുമൃഗങ്ങളുടെ ശല്യം എന്നിവ മൂലം കൃഷി നശിച്ച കര്‍ഷകർക്ക്​ സംസ്ഥാന സര്‍ക്കാര്‍ നഷ്്ടപരിഹാരം നല്‍കണമെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന കര്‍ഷക പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ എവിടെ വേണമെങ്കിലും വില്‍ക്കാനുള്ള നിയമനിർമാണം നടത്തണമെന്നും സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഖില ഭാരതീയ കാര്യദര്‍ശി പെരുമാള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് പ്രസിഡൻറ്​ ഇ. നാരായണന്‍ കുട്ടി അധ്യക്ഷതവഹിച്ചു. ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ഇ. നാരായണന്‍ കുട്ടി (സംസ്ഥാന പ്രസി), കെ.വി. സഹദേവന്‍( പൊതുകാര്യദര്‍ശി), സോജി സഹദേവന്‍ (ഖജാന്‍ജി) ............................. അഭിമുഖം ഒമ്പതിന് കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിൽ നഴ്​സിങ്​ അസിസ്​റ്റൻറ്​, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് - രണ്ട് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് ഈമാസം ഒമ്പതിന്​ രാവിലെ 10മുതൽ 12 വരെ വാക്-ഇൻ- ഇൻറർവ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവർക്കാണ് അവസരം. പ്രായപരിധി 36. സംവരണ വിഭാഗങ്ങൾക്ക് 40 വയസ്സ്​. മുൻപരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. ബയോഡേറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ, എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടി​ൻെറ ഓഫിസിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം വൈദ്യുതി മുടങ്ങും അതിരമ്പുഴ: സെക്​ഷനിലെ ലിസിയു ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക: സെക്​ഷനിലെ മനക്കുന്ന്, വാക്കപ്പലം ഭാഗങ്ങളിൽ തിങ്കളാഴ്​ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും പുതുപ്പള്ളി: ദേവപ്രഭ, മന്ദിരം, കോളനി ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്​ച ഭാഗികമായും കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പത് മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും അയ്മനം: കരിപ്പൂത്തിട്ട, സൂര്യാക്കവല, പിണഞ്ചിറകുഴി, മണിയാപറമ്പ്, ആര്യാട്ടൂഴം എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെയും കരിമാൻകാവ്, കുഴിവേലിപ്പടി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. .............. പരിപാടികൾ ഇന്ന്​ കോട്ടയം തിരുനക്കര മൈതാനം: ചേരമ സാംബവ ഡെവലപ്മൻെറ്​ സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണം, മന്ത്രി വി.എൻ. വാസവൻ - രാവിലെ 9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.