അരണപ്പാറ-വിരുത്തിപ്പടിയിലെ നടപ്പാത റോഡായി

നെടുംകുന്നം: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അരണപ്പാറ-വിരുത്തിപ്പടി നിവാസികള്‍ക്ക് റോഡെന്ന സ്വപ്‌നം യാഥാർഥ്യമായി. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ തലമുറകളായി രണ്ടടി വീതിയുള്ള നടപ്പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. വാഹനങ്ങള്‍ എത്താത്തതിനാല്‍ പ്രായമായവരടക്കം ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ്​ അംഗം പ്രിയ ശ്രീരാജ് സ്ഥലം ഉടമകളുമായി സംസാരിച്ചതോടെ ഇവര്‍ റോഡ് നിര്‍മിക്കാൻ സ്ഥലം വിട്ടുനല്‍കി. രണ്ടടി വീതിയുള്ള നടപ്പാത എട്ടടിയുള്ള റോഡായി. പഞ്ചായത്ത്​ അംഗത്തിൻെറ നേതൃത്വത്തില്‍ പ്രദേശവാസികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് 400 മീറ്ററോളമുള്ള റോഡ് നിര്‍മിച്ചത്. പടം: അരണപ്പാറ-വിരുത്തിപ്പടിയില്‍ പഞ്ചായത്ത് ​അംഗത്തിൻെറ നേതൃത്വത്തില്‍ നടപ്പാത എട്ടടിയുള്ള റോഡാക്കി പുനര്‍നിര്‍മിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.