കുത്തിത്തിരിപ്പുമായി 'കാസ'; കണ്ണടച്ച്​ പൊലീസ്​

കോട്ടയം: സാമുദായിക സൗഹൃദം തകർക്കുംവിധം സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കണ്ണടച്ച്​ പൊലീസ്​. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തു​െന്നന്ന്​ പറയുന്നതല്ലാതെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തടയാൻ നടപടിയുണ്ടായിട്ടില്ല. കാസ (ക്രിസ്​ത്യൻ അസോസിയേഷൻ ആൻഡ്​ അലയൻസ്​ ഫോർ സോഷ്യൽ ആക്​ഷൻ) എന്ന പേരിൽ ആരംഭിച്ച ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ കുപ്രചാരണങ്ങൾ പ്രധാനമായും പരക്കുന്നത്​. 'ഹലാൽ മുദ്ര സാത്താ​േൻറതാണ്'​ എന്ന പ്രചാരണമടക്കം ഈ പേജിലൂടെയാണ്​ നടന്നത്​. ക്രൈസ്​തവരുടെ ഔദ്യോഗിക അഭിപ്രായം എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന പ്രചാരണങ്ങൾക്കെതിരെ സി.ബി.സി.ഐ ലെയ്​റ്റി കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും രംഗ​ത്തെത്തിയിരുന്നു. സാമൂഹികപ്രവർത്തന രംഗത്ത്​ സ്​തുത്യർഹ സേവനം നടത്തുന്ന കാസയുടെ (ചർച്ചസ്​ ഓക്​സിലിയൻ ഫോർ സോഷ്യൽ ആക്​ഷൻ) പേരുപയോഗിക്കുന്നതിനാൽ പലർക്കും തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണ്​ ക്രൈസ്​തവസഭകളുമായി ബന്ധപ്പെട്ട സംഘടനകൾ വിശദീകരണവുമായി രംഗത്തുവന്നത്​. എന്നാൽ, കേരള കൗൺസിൽ ഓഫ് ചർച്ചസി​െന പരിഹസിക്കുന്ന​ പോസ്​റ്റാണ്​ ഈ പേജിൽ പിന്നീട്​ പ്രത്യക്ഷപ്പെട്ടത്. പ്രചാരണം തുടരുമെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്​. മുസ്​ലിം പള്ളിയിലെ ബാങ്കുവിളി നിരോധിക്കണം എന്ന പ്രചാരണത്തെ തള്ളിപ്പറയുന്ന ഈ പേജ്​ ഹലാൽ ഭക്ഷണം നൽകുമെന്ന്​ പറയുന്ന സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന്​ ആവശ്യപ്പെട്ടിട്ടുമുണ്ട്​. സമ്പത്ത്​ ഒരുവിഭാഗത്തിലേക്ക്​ പോകുന്നത്​ തടയാൻ ഇത്​ ആവശ്യമാ​െണന്ന പ്രചാരണമാണ്​ നടക്കുന്നത്​. സംഘ്​പരിവാർ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളാണ് ഇതി​ൻെറ ആധികാരികതക്ക്​ ഉൾ​െപ്പടുത്തുന്നത്​. നിജസ്ഥിതി അറിയാതെ ഈ പോസ്​റ്റുകൾ നൂറുകണക്കിന്​ പേർ ഷെയർ ചെയ്​ത്​ പ്രചരിപ്പിക്കുന്നുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.