ഹൃദയത്തിലെ ട്യൂമർ വിജയകരമായി നീക്കി പാലാ മാർസ്ലീവ മെഡിസിറ്റി

.......പരസ്യതാൽപര്യം............ പാലാ: 41 വയസ്സുകാരനായ ബിനോയിക്ക്​ ഓപൺ ഹാർട്ട് സർജറിയിലൂടെ പുതുജീവനേകി പാലാ മാർസ്ലീവ മെഡിസിറ്റി. ഇടക്കിടെ ഉണ്ടാകുന്ന തലകറക്കത്തിന് പരിഹാരം തിരക്കിയാണ് കൊട്ടാരക്കര സ്വദേശിയായ ബിനോയ് മാർസ്ലീവ മെഡിസിറ്റിയിൽ എത്തിയത്. കാർഡിയോളജി വിഭാഗം കൺസൾട്ടൻറായ ഡോ. ബിബി ചാക്കോ വിദഗ്ധ പരിശോധനക്കായി രോഗിയെ വിധേയനാക്കിയപ്പോൾ ഹൃദയത്തിനുള്ളിൽ അപൂർവമായി കാണപ്പെടുന്ന ട്യൂമർ ആണെന്ന് വ്യക്തമായി. ട്യൂമർ ഹൃദയത്തിനുള്ളിലെ വാൽവിൽ 90ശതമാനം ബ്ലോക്ക് സൃഷ്​ടിക്കുകയും അതുമൂലം ഹൃദയമിടിപ്പിൽ വ്യത്യാസം ഉണ്ടാകുകയും ചെയ്​തിരുന്നു. ഹൃദയത്തിനുള്ളിലെ ട്യൂമർ അപകടകരമായതിനാലും ഹൃദയത്തിനുള്ളിലേക്ക് ഉള്ള ശുദ്ധരക്തത്തി​ൻെറ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ അടിയന്തരമായി സർജറി നടത്തി. സീനിയർ കൺസൾട്ടൻറ് കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ ചന്ദ്രശേഖര​ൻെറയും കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. പി.എൻ. നിതീഷി​ൻെറയും നേതൃത്വത്തിലായിരുന്നു ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. അഞ്ചുദിവസത്തെ നിരീക്ഷണത്തിന്​ ശേഷം ബിനോയ് ആശുപത്രിവിട്ടു. KTL BINOY CARDIAC ഓപൺ ഹാർട്ട് സർജറിക്ക് വിധേയനായ ബിനോയിയോടൊപ്പം കാർഡിയാക് അനസ്‌തേഷ്യ സീനിയർ കൺസൾട്ടൻറ് ഡോ. പി.എൻ. നിതീഷ്, കാർഡിയോ തൊറാസിക് ആൻഡ്​ വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. കൃഷ്ണൻ ചന്ദ്രശേഖരൻ, ഫിസിഷ്യൻ അസിസ്​റ്റൻറ്​ ബിനു മാത്യു, നഴ്സുമാരായ മിൻറു രാജു, എ.ടി. അനുഷ, മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ് എന്നിവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.