കോടതി ഉത്തരവിനെത്തുടർന്ന്​ ഒഴിപ്പിച്ച തട്ടുകടകൾ വീണ്ടും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്​ മുന്നിലുള്ള പാതയോരത്തെ തട്ടുകടകൾ കോടതിവിധി ലംഘിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചു. പാതയോരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൊതുമരാമത്ത് റോഡ്, ആർപ്പൂക്കര പഞ്ചായത്ത് സ്ഥലം എന്നിവ കൈയേറിയാണ് പ്രവർത്തിക്കുന്നത്. തട്ടുകടകൾ നീക്കംചെയ്യണമെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും കഴിഞ്ഞ ജനുവരി 16ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നിലനിൽക്കവെയാണ് റോഡ് പുറമ്പോക്കിലും പഞ്ചായത്ത് സ്ഥലത്തും തട്ടുകടകൾ വീണ്ടും തുടങ്ങിയത്. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് 35 വർഷം നിയമപോരാട്ടം നടത്തിയാണ് പഞ്ചായത്തി​ൻെറ ഭൂമിയിൽ അനധികൃതമായി ഭക്ഷണശാല നടത്തിയവരെ ഒഴിപ്പിക്കുന്ന ഉത്തരവ്​ സ്വന്തമാക്കി​ ഇവരെ ഒഴിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.