റിമാൻഡ്​ പ്രതിയുടെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: റിമാൻഡ്​ പ്രതിയുടെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖാണ്​ (35) ബുധനാഴ്ച മരിച്ചത്. തലക്കേറ്റ ക്ഷത​െത്തതുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ്​ മരണത്തിലേക്ക്​ നയിച്ചത്. തലയുടെ പിൻഭാഗത്ത്​ ചെറിയ മുറിവുണ്ട്​. ഇടതുകണ്ണി​ൻെറ മേൽഭാഗത്ത് നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവുമൂലം തലക്കുള്ളിൽ രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്​റ്റ്​മോർട്ടത്തിന് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. രഞ്​ജു രവീന്ദ്രൻ പറഞ്ഞു. എന്നാൽ, മുറിവുണ്ടായത് മർദനം മൂലമാണോ വീഴ്ച മൂലമാണോ എന്നത് വിശദ പരിശോധനക്കുശേഷമേ പറയാൻ കഴിയൂവെന്നും മുറിവിന് പഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.