മുസ്​ലിം സമുദായത്തോട്​ മാപ്പുപറഞ്ഞ്​ പി.സി. ജോർജ്​

​കോട്ടയം: ഈരാറ്റുപേട്ടയിൽ മുസ്​ലിം സമുദായവുമായുണ്ടായ പ്രശ്നങ്ങളിൽ മാപ്പുപറഞ്ഞ്​ പി.സി. ജോർജ്​ എം.എൽ.എ. തനിക്കെതിരെ നടന്ന പ്രചാരണത്തോട്​ വൈകാരികമായി പ്രതികരിച്ചു. അത്​ ഒരുവിഭാഗം മുസ്​ലിം സഹോദരന്മാരെ വേദനിപ്പിച്ചു. ത​ൻെറ ഭാഗത്തുനിന്നുണ്ടായ തെറ്റിന്​ പരസ്യമായി മാപ്പുചോദിക്കുന്നു. മുതിർന്ന രാഷ്​ട്രീയപ്രവർത്തകനായ താൻ ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. ആരെയും വേദനിപ്പിച്ച്​ രാഷ്​ട്രീയം കൊണ്ടുനടക്കുന്നത്​ മര്യാദയല്ല. ഇത്​ ഈരാറ്റുപേട്ട മേഖലയിൽ മാത്രമുണ്ടായ പ്രശ്​നമാണ്​. അവരുമായി പിണക്കമില്ല. ഒറ്റക്കെട്ടായി പോകുമെന്നും എം.എൽ.എ ​പ്രസ്​ ​ക്ലബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ജനപക്ഷത്തെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും ലീഗും രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ പി.സി. ജോർജി​ൻെറ മാപ്പു​പറച്ചിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.